താളം തെറ്റി കൊറിയർ
എറണാകുളം : ചതിയുടെ പര്യായമായി മാറുകയാണ് പലപ്പോഴും കൊറിയർ സർവീസ് ഏജൻസികൾ.ഇവരെ ക്കുറിച്ചുള്ള പരാതികൾ എങ്ങും എത്താതെ പോകുകയാണ് പതിവ്.ട്രാക്കോൺ കൊറിയർ സർവീസ് കമ്പനിയെ കുറിച്ചാണ് ഏറ്റവും കൂടുതൽ പരാതികൾ നിലവിൽ ലഭിക്കുന്നത്. കൊറിയർ അയച്ച സാധനങ്ങൾ കിട്ടാൻ ആഴ്ചകളോളം എടുക്കുന്ന അവസ്ഥ വരെയുണ്ട് . ഇക്കഴിഞ്ഞ 12ന് തളിപ്പറമ്പിൽ നിന്നയച്ച പാർസൽ എറണാകുളം എത്തിയത് 13 നു. എന്നാൽ അത് അങ്കമാലി സ്വദേശിയായ വിലാസക്കാരന് കിട്ടിയത് 19 ന്.കൊറിയർ കമ്പനിക്കാർ സാങ്കേതികത്വം പറഞ്ഞ് ഒഴിവാകുമ്പോൾ നഷ്ടം സാധാരണ ഗുണഭോക്താവിനു മാത്രം.വൻകിട കമ്പനി ആയ ട്രാക്കോൺ പോലുള്ളവർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

