BreakingHealthIndiaKerala

കേരളത്തിൽ ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് വകഭേദമായ ജെഎന്‍.1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങളടക്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്.

ഡിസംബർ 8ന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. 79 കാരിയിൽ നിന്ന് ശേഖരിച്ച സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *