BreakingKeralaPolitics

ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കായി പരക്കംപാഞ്ഞ് സി.പി.ഐ.

ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.ഐക്കു ലഭിക്കാനിടയുള്ള നാല് മണ്ഡലത്തിലും ജയസാധ്യതയുള്ള സ്ഥാനാർഥികൾക്കായി പരക്കംപാഞ്ഞ് സി.പി.ഐ. ദേശീയ നേതാക്കളെയോ സ്വതന്ത്രരെയോ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. തങ്ങൾക്ക് എൽ.ഡി.എഫ് നൽകിയ നാല് മണ്ഡലത്തിലും മത്സരം കടുക്കുമെന്നതാണ് സി.പി.ഐയെ കുഴക്കുന്നത്. കഴിഞ്ഞതവണ എൽ.ഡി.എഫിന്‍റെ നില പരിതാപകരമായിരുന്നതിനാൽ സി.പി.ഐക്ക് വലിയ പേരുദോഷമുണ്ടായില്ല. എന്നാൽ, ഇക്കുറി സ്ഥിതി അങ്ങനെയല്ല.നാല് സീറ്റിലും പരാജയപ്പെട്ടാൽ അത് തിരിച്ചടിയാകും. കേരള കോൺഗ്രസ് എമ്മാകട്ടെ കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങൾകൂടി ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്. അവർക്ക് ഒരു സീറ്റ് കൂടുതലായി ലഭിക്കുകയും അതിൽ വിജയിച്ചാൽ അതും സി.പി.ഐക്ക് ദോഷമാകും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് ലോക്സഭ മണ്ഡലങ്ങളാണ് സി.പി.ഐക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *