മുഖ്യമന്ത്രിക്കെതിരെ സിപിഐ എംഎൽഎ
തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ പി.ബാലചന്ദ്രൻ.
മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നുവന്നിരിക്കുന്നുവെന്നാണ് പി ബാലചന്ദ്രൻ്റെ വിമർശനം. മെെക്കിൻ്റെ സാങ്കേതിക തകരാർ നോക്കാതെയാണ് തെറി വിളിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബുക്കിംഗ് താരിഫിൽ മാറ്റങ്ങൾ വരുത്തണമെന്നും പി ബാലചന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ മൈക്ക് കേടായതും പിന്നീട് ഓപ്പറേറ്റർമാരോട് ചൂടായതും വിവാദമായിരുന്നു.