സിപിഎം തെലുങ്കാനയിൽ ഒറ്റക്ക് മത്സരിക്കും
ഹൈദരാബാദ് : കേരളത്തിൽ മാത്രം ഇപ്പോൾ ശക്തമായ സ്വാധീനമുള്ള സിപിഎം ന് നേരത്തെ ശക്തമായ സ്വാധീനമുള്ള നാടായിരുന്നു തെലുങ്കാന. എന്നാൽ ഇപ്പോൾ പഴയ പ്രതാപം പോയി മറഞ്ഞു. കോൺഗ്രസ് വിരോധം തലയ്ക്കു പിടിച്ച പാർട്ടി ബി ആർ എസ് ന്റെ കൂടെ ആയിരുന്നു. പിണറായി വിജയൻ നേരിട്ട് അവിടെ എത്തി ബി ആർ എസ് റാലിയിൽ പങ്കെടുത്തു. എന്നാൽ തെരഞ്ഞെടുപ്പു അടുത്തപ്പോൾ ബി ആർ എസിനു സിപിഎം നെയോ സിപിഐ യെയോ വേണ്ട. അതോടെ കോൺഗ്രസിനോട് കൂട്ട് കൂടാൻ ചെന്നു. കോൺഗ്രസ് രണ്ടു പാർട്ടികൾക്കും രണ്ടു സീറ്റ് വീതം വാഗ്ദാനം ചെയ്തു. സിപിഐ സ്വീകരിച്ചു. സിപിഎം 17 സീറ്റിൽ തനിയെ മത്സരിക്കാൻ തീരുമാനിച്ചു.ഈ നീക്കത്തെ പല തരത്തിൽ വ്യാഖ്യാനിക്കുന്നവരുണ്ട്.അതോടെ സിപിഎം ന് ഈ തിരെഞ്ഞെടുപ്പ് എല്ലാ അർത്ഥത്തിലും നിർണായകമാവുകയാണ്
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)