സഹകരണ ബാങ്ക് പ്രശ്നം ലീഗ് സിപിഎം ബന്ധം?
.കോഴിക്കോട്: കേരളത്തിൽ സിപി എമ്മിന് മുസ്ലിം ലീഗുമായുള്ള ബന്ധം വളരെ ആവശ്യമായ സമയമാണിത് . പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് കേരളത്തിൽ നിന്ന് സിപിഎമ്മിന് നേടിയേ പറ്റു. തമിഴ് നാട്ടിൽ നിന്ന് ഒരു സീറ്റ് കിട്ടും. ബാക്കി കേരളത്തിൽ നിന്ന് വരണം. പത്തിൽ കൂടുതൽ സീറ്റ് ഇപ്രാവശ്യം സിപിഎം കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ലീഗിന് രണ്ടു സീറ്റ് കിട്ടും.അതിനു സിപിഎമ്മിന്റെ സഹായം ആവശ്യമില്ല. ഇനി ഒരു സീറ്റ് കൂടെ സിപിഎം ലീഗിന് കൊടുക്കും അത് വയനാട് ആകാനാണ് സാധ്യത. ലീഗ് അവിടെ തോല്ക്കും. അപ്പോൾ പിന്നെ ലീഗിന് ഇപ്പോൾ സിപിഎം ബന്ധത്തിൽ എന്തായിരിക്കും താല്പര്യം.. അത് മലപ്പുറത്തെ എ ആർ ബാങ്ക് തട്ടിപ്പ് അന്വേഷണം ഉണ്ടാകാതെ കുഞ്ഞാലിക്കുട്ടിക്ക് രക്ഷപ്പെടണം. സിപിഎം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമത്തിൽ ആണ്. ഇത്തവണ തൃശൂർ എൽ ഡി ഫിന്റെ സീറ്റ് കരിവണ്ണൂർ ബാങ്കിൽ തട്ടി വീഴാനാണ് സാധ്യത.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

