പാർട്ടിയെ ഇനി ആര്?
ന്യൂഡൽഹി : സീതാരം യച്ചൂരി യുടെ മരണത്തോടെ പാർട്ടിയെ ഇനി ആര് നയിക്കുമെന്ന ചോദ്യം ശക്തമാവുകയാണ്. നിലവിലെ സാഹചര്യത്തിൽ സി പി എമ്മിനെ രാജ്യത്ത് നയിക്കാന്‍ ശക്തനായ നേതാവ് ആവശ്യമാണ്. വൃന്ദ കാരാട്ട്, എം എ ബേബി എന്നിങ്ങനെ പല പേരുകളും സജീവ പരിഗണയിലുണ്ട്. പാർട്ടിയെ നയിക്കാൻ ഒരു വനിതാ എന്ന തീരുമാനം വന്നാൽ വൃന്ദ കാരാട്ടിനു നറുക്ക് വീഴും.വൃന്ദാകാരാട്ടെങ്കില്‍ പാർട്ടിയിൽ അതു ചരിത്രമാവും.
എം എ ബേബി വന്നാല്‍ ഇ എം എസിന് ശേഷം ആ പദവിയിലെത്തുന്ന മലയാളിയാവും. നിലവിൽ കേരളത്തിൽ മാത്രമാണ് പാർട്ടി ശക്തമായ സാനിധ്യം. തമിഴ്നാട്, തൃപുര, ബംഗാൾ എന്നിവിടങ്ങളിൽ പാർട്ടി പേരിനു മാത്രമുണ്ട്.