EducationLOCAL

പാരന്റിംഗ് സെമിനാറും പി.റ്റി.എ ദിനാഘോഷവും

അങ്കമാലി : അങ്കമാലി ഡി പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന പാരന്റിംഗ് സെമിനാറും പി.റ്റി.എ ദിനാഘോഷവും മൈനോരിറ്റി വെൽഫയർ ഡിപ്പാർട്ട്മെന്റ് ഫാക്കൽറ്റി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.സ്നേഹമാണ് മനുഷ്യനെ ഉത്തമനാക്കുന്നതെന്നും സ്നേഹമേറ്റു വളരുന്ന കുട്ടികളാണ് സത്- സ്വഭാവികകളായി മാറുന്നതെന്നും അഡ്വ. ചാർളി പോൾ പറഞ്ഞു. സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ട പ്രഥമ ഗുണം . വേദനിപ്പിച്ചു കൊണ്ട് കുട്ടികളുടെ സ്വഭാവത്തിൽ മാറ്റം വരുത്താനാകില്ല. അരുത് എന്നതിനേക്കാൾ എങ്ങനെ എന്നാണ് പറഞ്ഞു കൊടുക്കേണ്ടത്. പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും മാർഗ്ഗമാണ് അവലംബിക്കേണ്ടത്. നനഞ്ഞ സിമന്റിന് സമാനമാണ് അവരുടെ മനസ്സ് അവിടെ പതിയുന്ന മുദ്രകൾ കാലങ്ങളോളം നിലനിൽക്കും. അതിനാൽ വളരെ കരുതലോടയുള്ള സമീപനo സ്വീകരിക്കണം – ചാർളി പോൾ തുടർന്നു പറഞ്ഞു.
യോഗത്തിൽ പ്രിൻസിപ്പാൾ റവ ഡോ ടോമി പുന്നശ്ശേരി അധ്യക്ഷത വഹിച്ചു.
പി.റ്റി. എ പ്രസിഡന്റ് റോബിൻ റാഫേൽ , ഫാ സെബാസ്റ്റ്യൻ വണ്ടനാം തടത്തിൽ, നവ്യ മാത്യു, എ.എസ് ബിജു എന്നിവർ പ്രസംഗിച്ചു. മുരളി ചാലക്കുടി അവതരിപ്പിച്ച കോമഡി ഷോയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *