ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ ശ്രമിക്കണം ലാൽ ജോസ്.
ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കണമെന്നു സംവിധായകൻ ലാൽ ജോസ്.. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്. ആദ്യമായി ജനവിധി തേടുന്ന മത്സരമായതിനാൽ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുന്നുണ്ട്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതിനാലാണു ചേലക്കര പുതിയ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചു മാറ്റിവച്ചതിനാൽ പാലക്കാട് 20നാണ് വോട്ടെടുപ്പ്. മായന്നൂർ വിഎൽപി സ്കൂളിലെ 97-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം, മാധ്യമ ങ്ങളോട് പ്രതികരിച്ചപ്പോഴാണ് ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കണമെന്നു ലാൽ ജോസ് അഭിപ്രായപ്പെട്ടത്. .