സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണം.വിനയൻ
തിരുവനന്തപുരം : സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമൊന്നവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ കത്തയച്ചു. തനിക്കുണ്ടായ അനുഭവം പങ്കുവെച്ചാണ് സംവിധായകൻ്റെ കത്ത്. സിനിമയിലെ സംഘടിത വിലക്കിനെതിരേയും ആക്രമണങ്ങൾക്കെതിരേയും താൻ നടത്തിയ നിയമ പോരാട്ടങ്ങളിൽ ബി ഉണ്ണികൃഷ്ണൻ അടക്കമുള്ളവരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനാൽ ബി ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയുടെ ഭാഗമാക്കാൻ പാടില്ലെന്നതായിരുന്നു വിനയൻ്റെ ആവശ്യം.