BreakingKeralaPolitics

മാണിയെ തടഞ്ഞ് ജോസഫ്

മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരളാ കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കോൺഗ്രസ് നേതൃത്വം

കോട്ടയം : കേരളാ കോൺഗ്രസ് എം യുഡിഎഫിൽ തിരിച്ചെത്തുന്നത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു.മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരളാ കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കോൺഗ്രസ് നേതൃത്വം. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മധ്യകേരളത്തിൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ നേടാൻ കേരളാ കോൺഗ്രസിന്റെ വോട്ടുകൾ കൂടി അനിവാര്യമാണെന്ന കണക്കുകൂട്ടലാണ് ഈ രാഷ്ട്രീയ നീക്കത്തിന് പിന്നിൽ. എന്നാൽ കോൺഗ്രസ് ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും എൽഡിഎഫിലുള്ള കേരളാ കോൺഗ്രസ് എമ്മിനെ ഇപ്പോൾ യുഡിഎഫിൽ എത്തിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം.കേരളാ കോൺഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ മന്ത്രി റോഷി അഗസ്റ്റിനും മറ്റു ചില നേതാക്കളും യുഡിഎഫിലേക്കുള്ള തിരികപ്പോക്ക് ആത്മഹത്യാപരമാണെന്ന നിലപാടുകാരാണ്. നേതാക്കൾക്കിടയിൽ ഒറ്റക്കെട്ടായ തീരുമാനം ഉണ്ടാകാതെ വന്നതോടെ തൽക്കാലം മുന്നണി മാറ്റത്തിൽ ചർച്ചയില്ലെന്ന തിരുമാനത്തിലാണ് നേതൃത്വം. ജോസ് കെ മാണിക്ക് പാല സീറ്റിൽ ഉറപ്പു ലഭിച്ചാൽ മുന്നണി മാറ്റം സാധ്യമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ

Leave a Reply

Your email address will not be published. Required fields are marked *