സ്കൂൾ ബസുകളിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് വ്യാപകം
അങ്കമാലി :സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലും സ്കൂൾ ബസുകളിലും അങ്കമാലി പോലീസിന്റെ മിന്നൽ പരിശോധന:
ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി :
തിങ്കളാഴ്ച രാവിലെ ആയിരുന്നു അങ്കമാലി പോലീസിന്റെ നേതൃത്വത്തിൽ ബസ്സുകളിൽ പ്രത്യേക പരിശോധന നടത്തിയത് :
ഡ്രൈവർമാർ മദ്യപിച്ച് സർവീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകളും 3 സ്കൂൾ ബസുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു :
അങ്കമാലി- മൂക്കന്നൂർ -കണക്കൻകടവ് റൂട്ടിൽ സർവീസ് നടത്തുന്ന രാജധാനി .
അങ്കമാലി കാലടി പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ എന്നീ ബസുകൾ ആണ് വാഹന പരിശോധനയ്ക്കിടെ കുടുങ്ങിയത് :
മദ്യപിച്ച് ഡ്രൈവർമാർ വാഹനങ്ങൾ ഓടിക്കുന്നുവെന്ന് നിരന്തര പരാതിയെ തുടർന്നായിരുന്നു അങ്കമാലി പോലീസിന്റെ പ്രത്യേക പരിശോധന:
വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് പോലീസിന്റെ നീക്കം

