84 രൂപയുടെ ആസ്തിയുമായി വേറിട്ട പോരാട്ടത്തിന് ഒരുങ്ങുന്ന സ്ഥാനാർത്ഥി
കോട്ടയം: പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പ് കാലത്ത് വെറും 84 രൂപയുടെ ആസ്തിയുമായി വേറിട്ട പോരാട്ടത്തിന് ഒരുങ്ങുകയാണ് ഏറ്റുമാനൂരിലെ എസ് യു സി ഐ (SUCI) സ്ഥാനാർത്ഥി ആഷ്ന തമ്പി. കേരളത്തിൽ ഇത്തവണ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള വ്യക്തി കൂടിയാണ് 26 വയസ്സുകാരിയായ ആഷ്ന
നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കൈവശം 40 രൂപയും ബാങ്ക് അക്കൗണ്ടിൽ 44 രൂപയുമാണ് ആഷ്ന രേഖപ്പെടുത്തിയത്. സ്വന്തമായി ഭൂമിയോ മറ്റ് തൊഴിലോ ഇവർക്കില്ല.

