BreakingCrimeKerala

ജയറാമിനെ  വിശദമായി ചോദ്യം ചെയ്ത് ഇഡി

എറണാകുളം : സിനിമ നടൻ ജയറാമിനെ ഇഡി വിശദമായി ചോദ്യം ചെയ്തു ഇഡി യുടെ കൊച്ചി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ല. ശബരിമലയിലെ വിശ്വാസി എന്ന നിലയ്ക്കാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വീട്ടിലേക്ക് സ്വർണ്ണപ്പാളികൾ എത്തിച്ചു പൂജ നടത്തിയപ്പോൾ ദക്ഷിണ കൊടുത്തു, മറ്റ് ഇടപാടുകൾ ഇല്ലെന്നും നടൻ വ്യക്തമാക്കി. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ED അറിയിച്ചു.

ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ട്. കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കനൊന്നും പറഞ്ഞിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു.

Story Highlights : ED Questioning actor jayram sabarimala gold case

Leave a Reply

Your email address will not be published. Required fields are marked *