വിമത ഭീഷണിയിൽ തട്ടി ഇടതു കോട്ടകൾ
കണ്ണൂർ : നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇടതു പക്ഷത്തിനു വിമത ഭീഷണിവലിയ തലവേദന ആകുന്നു. ഇതിനെ മറികടന്ന് എങ്ങിനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന് മുന്നിലുളള വെല്ലുവിളി.സംസ്ഥാനത്ത്, പ്രത്യേകിച്ച് മുൻപെങ്ങുമില്ലാത്തവിധത്തിലുളള സാഹചര്യത്തിലാണ് എൽഡിഎഫും സിപിഐഎമ്മും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർട്ടിയുടെ ഉയർന്ന ഘടകങ്ങളിൽ ഉളളവരും ജനസ്വാധീനമുളളവരുമായ നേതാക്കൾ ഒന്നിച്ച് പാർട്ടിക്കെതിരെ മത്സരത്തിനിറങ്ങുന്നത് സമീപ കാലത്ത് ഇതാദ്യമാണ്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇത്തരമൊരു പ്രതിസന്ധി എന്നതാണ് പ്രശ്നം. വിമതരായി രംഗപ്രവേശം ചെയ്തവരെ വർഗവഞ്ചകൻ,കുലംകുത്തി, പാർലമെൻററി വ്യാമോഹി എന്നൊക്ക പറഞ്ഞ് പ്രവർത്തകരെ
വികാരം കൊളളിച്ച് എതിർക്കുകയാണ് സിപിഐഎം ആവിഷ്കരിച്ചിരിക്കുന്ന പോംവഴി.എന്നാൽ പാർട്ടിനേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളോട് സമൂഹം എങ്ങനെ പ്രതികരിക്കും എന്നത് ഇപ്പോഴും ആശങ്കയാണ്.

