ഇ പി ജയരാജന്റെ പുതിയ ആത്മകഥ ഡിസംബറിൽ
കട്ടൻ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിന്. ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ല.”
കണ്ണൂർ : ആത്മകഥാ വിവാദത്തിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. തൻ്റെ ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് ഇപി വെളിപ്പെടുത്തി. പാർട്ടിയുടെ അനുമതിയോടെയാകും പുസ്തകം പ്രസിദ്ധീകരിക്കുകയെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
“പുസ്തകത്തിൻ്റെ പ്രസാധകരെയും പേരും ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിൽ പുറത്ത് വന്ന ഭാഗങ്ങൾക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ല. കട്ടൻ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിന്. ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ല.” ഇ പി ജയരാജൻ വ്യക്തമാക്കി.
നേരത്തെ ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്ത് വന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണസംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.