കുർബാന തർക്കം. സമവായ ചർച്ചകൾ സജീവം
വത്തിക്കാന്റെ അനുമതി കിട്ടിയാൽ കുർബാന പ്രശ്നത്തിന് തത്കാലികമായി പരിഹാരമാകും.
എറണാകുളം: എറണാകുളം- അങ്കമാലി അതിരൂപത കുർബാന തർക്കം പരിഹരിക്കാൻ സമവായ ചർച്ചകൾ സജീവമാകുന്നതായി സൂചന. കുർബാന തർക്കം രൂക്ഷമായതോടെ വിശ്വാസികളിൽ വലിയ അവസ്ഥകൾ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്.വിമത വൈദികർക്കെതിരെ ശക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന സാഹചര്യമാണ് നിലവിൽ..ഈ സാഹചര്യത്തിൽ ചർച്ചകൾ അതിവേഗം മുന്നോട്ടുപോകുന്നതായി സൂചനകളുണ്ട്
സമവായ ചർച്ചകളിൽ വന്ന നിർദ്ദേശങ്ങൾ ഇവയാണ്.
ജൂൺ 6 ലെ ആർച്ച് ബിഷപ്പിന്റെ സർക്കുലർ മരവിപ്പിക്കും.
ഞായറാഴ്ച ഒരു എകീക്രത കുർബാന വികാരിയുടെ സൗകര്യം പോലെ നടപ്പാക്കും.
ഇതുവരെ എടുത്തിട്ടുള്ള എല്ലാ അച്ചടക്ക നടപടികളും മരവിപ്പിക്കും.
എറണാകുളം അങ്കമാലി രൂപത വിഭജിക്കില്ല.
ഈ നിർദ്ദേശങ്ങൾ വത്തിക്കാനിൽ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.വത്തിക്കാന്റെ അനുമതി കിട്ടിയാൽ കുർബാന പ്രശ്നത്തിന് തത്കാലികമായി പരിഹാരമാകും.