കുർബാന തർക്കം: 6 മാസത്തേക്ക് കൂടി തൽസ്ഥിതി തുടരും
കാക്കനാട് :എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാകുന്നു. 6 മാസത്തേക്ക് കൂടി തൽസ്ഥിതി തുടരാനാണു ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. ചങ്ങനാശ്ശേരിയുടെ തെക്കൻ ഭാഗം വിഭജിച്ച് കാഞ്ഞിരപ്പള്ളിയുടെ റാന്നി മേഖലയും കൂട്ടി ചേർത്ത് നെടുമ്മങ്ങാട് രൂപത ഉണ്ടാകുമെന്നു സൂചനയുണ്ട്.ബിഷപ്പ് തോമസ് തറയിൽ നെടുമ്മങ്ങാട് ബിഷപ്പ് ആകും . ചങ്ങനാശ്ശേരി അതിരൂപതക്ക് ആർച്ച് ബിഷപ്പ് ആയി തോമസ് പാടിയത്ത് വരും. ഷംഷാബാദ് രൂപതയുടെ ചുമതലയിൽ ബിഷപ്പ് കൊല്ലംപറമ്പിലും , സഹായ മെത്രാനായി മോൺ. പാലക്കലും ചുമതല ഏൽക്കും. എറണാകുളത്ത് മോൺ. വർഗീസ് പൊട്ടക്കൽ ചുമതല ഏൽക്കുമെന്നുമാണ് സൂചനകൾ.