ഫിയോണ 2023 സംഘടിപ്പിച്ചു
എറണാകുളം: എറണാകുളം ജില്ലാ പഞ്ചായത്തു സംഘടിപ്പിച്ച നൂതന പദ്ധതിയായ ഫിയോണ 2023 (ജി ഐ എഫ് ഡി പഠിതാക്കളുടെ ഫാഷൻ ഷോ) എറണാകുളം ടൗൺഹാളിൽ നടന്നു.ഫാഷൻ ഡിസൈനിങ്ങിൽ നാളെയുടെ വാഗ്ദാനങ്ങളായ നൂറോളം പെൺകുട്ടികൾ ഫാഷൻ ഷോയിൽ അണിനിരന്നു. എറണാകുളം എംപി ഹൈബി ഈഡൻ ഫിയോണ 2023 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഫാഷൻ ഡിസൈനർ ഷെറിൻ എം.സി. (മിലൻ ഡിസൈൻസ് )മുഖ്യ അതിഥിയായി . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സനിതാ റഹിം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മനോജ് മൂത്തേടൻ, .ഷൈമി വർഗ്ഗീസ് എന്നിവർ സംസാരിച്ചു ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എം.ജെ ജോമി സ്വാഗതവും ജൂനിയർ സൂപ്രണ്ട് ജോസഫ് അലക്സാണ്ടർ കൃതജ്ഞതയും പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിൽ ഞാറക്കൽ, തമ്മനം , ,കളമശ്ശേരി എന്നിവടങ്ങളിലായി മൂന്ന് സർക്കാർ ഫാഷൻ ഡിസൈനിങ്ങ് ഇൻസ്റ്റിട്യൂട്ടുകളാണുള്ളത്. ഗ്രാമീണ മേഖലയിൽ നിന്നുള്ള ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിപക്ഷവും. ഈ വർഷം 3 സ്ഥാപനങ്ങളിലും പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയികളായി. അവരിൽ 63 പേർ ഡിസ്റ്റിങ്ങ്ഷൻ നേടി. ഉന്നത വിജയം നേടിയവരെ ചടങ്ങിൽ പ്രത്യേകം മെഡൽ നൽകി ആദരിച്ചു.
കേരളത്തിലെ ഏതെങ്കിലും ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ആദ്യമായാണ് ഇത്തരത്തിലൊരു ഫാഷൻ ഷോ നടത്തുന്നത്.ഫാഷൻ ഷോയിൽ അൽഫിയാ റഷീദ് (കളമശ്ശേരി )ഒന്നാം സ്ഥാനം നേടി.

