എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് ശാപമോക്ഷം?
സ്റ്റാന്‍ഡ് നവീകരിക്കാന്‍ ഗതാഗത വകുപ്പ് പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.ഇതിന് മുന്നോടിയായി ശനിയാഴ്ച ഗതാഗത മന്ത്രി ഗണേഷ് കുമാർ സ്റ്റാന്‍ഡ് സന്ദര്‍ശിക്കും..
എറണാകുളം:എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് ശാപമോക്ഷത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. സ്റ്റാന്‍ഡ് നവീകരിക്കാന്‍ ഗതാഗത വകുപ്പ് പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.ഇതിന് മുന്നോടിയായി ശനിയാഴ്ച ഗതാഗത മന്ത്രി ഗണേഷ് കുമാർ സ്റ്റാന്‍ഡ് സന്ദര്‍ശിക്കും.. ഏതു നിമിഷവും തകർന്നു വീഴാറായ കെട്ടിടം.സമീപത്തെ കാനയില്‍ നിന്നുള്ള മലിനജലം. സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളവും..
കെട്ടിടം താഴ്ന്ന പ്രദേശത്തിരിക്കുന്നതിനാല്‍, മഴവെള്ളം പെട്ടെന്ന് ഇറങ്ങി പോവുകയുമില്ല. ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം ഒരു ശ്വാശ്വത പരിഹാരമാണ് യാത്രക്കാർ ആഗ്രഹിക്കുന്നത്. മുൻപ് കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട പല നിർദ്ദേശങ്ങളും വന്നിരുന്നു.
മഴയില്‍ വെള്ളക്കെട്ടുണ്ടാകാത്ത കാരിക്കാമുറിയിലേക്ക് താൽക്കാലികമായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കാനായിരുന്നു അതിലൊന്ന്.സ്റ്റാന്‍ഡ് വൈറ്റില മൊബിലിറ്റി ഹബ്ബ് മാതൃകയിലാക്കുകയാണ് ലക്ഷ്യം. 12 കോടി രൂപ സ്മാര്‍ട്സിറ്റി നല്‍കാമെന്നും അന്ന് ധാരണയായിരുന്നു . പക്ഷേ, ഒന്നും സംഭവിച്ചില്ല. യാത്രക്കാരുടെ ക്ലേശം മാത്രം പിന്നെയും ബാക്കി. ഇനിയെങ്കിലും സ്റ്റാൻഡ് നവീകരിക്കപ്പെടുമെന്ന് പ്രതീക്ഷയിലാണ് യാത്രക്കാർ. നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഈ സ്റ്റാൻഡിനെ ഇപ്പോഴും ആശ്രയിക്കുന്നത്.