എറണാകുളം മണ്ഡലത്തില്‍ പുതുമുഖത്തെ പരീക്ഷിച്ച് സി.പി.എം
എറണാകുളം : എറണാകുളം മണ്ഡലത്തില്‍ കെ.ജെ. ഷൈൻ സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കും . ജില്ലയ്ക്ക് പുറത്ത് സുപരിചിതയല്ലെങ്കിലും വടക്കൻ പറവൂരിലെ രാഷ്ട്രീയരംഗത്തും സാംസ്കാരിക രംഗത്തും സജീവമാണ് കെ.ജെ.ഷൈൻ എന്ന ഷൈൻ ടീച്ചർ
ലോക്സഭാ സ്ഥാനാർത്ഥിപ്പട്ടികയിലെ രണ്ടു വനിതാ സ്ഥാനാർഥികളിലൊരാള്‍ എറണാകുളത്തുനിന്നാകാമെന്ന തീരുമാനം ഉണ്ടായപ്പോഴേ ഷൈൻ ടീച്ചറുടെ പേര് പരിഗണനയിലെത്തിയിരുന്നു. സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന മറ്റൊരാള്‍ കെ.വി.തോമസിന്റെ മകള്‍ രേഖ തോമസായിരുന്നു. എന്നാല്‍, പാർട്ടിയ്ക്കകത്തുനിന്നു തന്നെയുള്ള ആളെന്ന നിലയില്‍ അവസാന നറുക്ക് കെ.ജെ.ഷൈന് വീഴുകയായിരുന്നെ
പറവൂർ ഡി.ആർ.സിയിലാണ് ഷൈൻ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പറവൂരിലെ ഇ.എം.എസ്. സാംസ്കാരിക പഠന കേന്ദ്രം ഉള്‍പ്പെടെയുള്ള വേദികളിലും നിറസാന്നിധ്യമാണ് മികച്ച പ്രാസംഗിക കൂടിയായ ഷൈൻ ടീച്ചർ.നിലവിലെ എം പി ഹൈബി ഈഡൻ തന്നെ ആയിരിക്കും കോൺഗ്രസ് സ്ഥാനാർഥി