BreakingKeralaPolitics

കുഞ്ഞൂഞ്ഞിന്റെ ഓർമ്മക്ക്‌ ഒരാണ്ട്.

ചില ബന്ധങ്ങൾ ഒരിക്കലും അവസാനിക്കില്ല എന്ന് പറയാറുണ്ട്. പുതുപ്പള്ളിയിലെ ഈ കല്ലറ ഓർമ്മിപ്പിക്കുന്നത് അതാണ്. പുതുപ്പള്ളി ഉമ്മൻചാണ്ടിയെയും.

പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മക്ക്‌ ജൂലൈ 18 വ്യാഴാഴ്ച ഒരാണ്ട്. ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുന്നു.വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ പേര് വീണ്ടും സജീവ ചർച്ചയായി.ജനഹ്രദയങ്ങളിൽ ജ്വലിക്കുന്ന ഓർമയാണ് ഇപ്പോഴും കുഞ്ഞൂഞ്‌.

ഓർമയായി ഒരു വർഷം എത്തുമ്പോഴും ഉമ്മൻചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഒരുവർഷം പിന്നിടുമ്പോഴും ഒഴിയാത്ത ജന പ്രവാഹമാണ്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇടയ്ക്കൊന്ന് കടന്നെങ്കിലും നിത്യശാന്തതയുടെ ഇടമായി ഈ കല്ലറ മാറി. എല്ലാ ഞായറാഴ്ചയും സഹായം തേടി എത്തിയിരുന്നവർ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയിൽ ഒരു നിവേദനം വെച്ച ശേഷമാണ് എംഎൽഎയും ഉമ്മൻചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. ചില ബന്ധങ്ങൾ ഒരിക്കലും അവസാനിക്കില്ല എന്ന് പറയാറുണ്ട്. പുതുപ്പള്ളിയിലെ ഈ കല്ലറ ഓർമ്മിപ്പിക്കുന്നത് അതാണ്. പുതുപ്പള്ളി ഉമ്മൻചാണ്ടിയെയും. ഉമ്മൻചാണ്ടി പുതുപ്പള്ളിയെയും കൈവിടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *