പി.പി.ദിവ്യ കീഴടങ്ങും
ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യഹർജി കോടതി തള്ളി.ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകുമെന്ന് വ്യക്തമാക്കിയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തലശേരി സെഷൻസ് കോടതി തള്ളിയത്. 38 പേജുള്ള വിധിയാണ് കോടതിയുടേത്. ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. ദിവ്യയുടെ പ്രസംഗത്തോടെ പ്രവർത്തകരുടെ മുന്നിൽ എഡിഎം നവീൻ ബാബു അപമാനിതനായെന്നും കോടതി നിരീക്ഷിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ദിവ്യ ഇന്ന് കീഴടങ്ങിയേക്കും.