വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു .
അങ്കമാലി : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വി യൂദാ തദ്ദേവൂസ് ദേവാലയത്തിൽ (യൂദാപുരം) അവാർഡുകൾ നൽകി. പ്രശസ്ത സിനിമാ താരവും തിരക്കഥാ കൃത്തും സംവിധായകനുമായ ബിബിൻ ജോർജ് അവാർഡുകൾ വിതരണം ചെയ്തു. ജാതി മത വിഭാഗ വിത്യാസങ്ങളില്ലാതെ സംഘടിപ്പിച്ച അനുമോദനയോഗ ത്തിൽ 250 വിദ്യാർത്ഥികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി. മണിപ്പൂർ കലാപം നടന്നു കൊണ്ടിരിക്കുന്ന ചേരി തിരിവിന്റെ കാലഘട്ടത്തിൽ ഇപ്രകാരം ഒരേ മനസോടെ ഒത്തുചേർന്ന യുവജനങ്ങൾ പുതിയ നാളെയുടെ സഹോദര്യമാണ് പ്രകടമാക്കുന്നതെന്നതെന്നും ലോകത്തിന് ഇത് മാതൃകയാണെന്നും ബിബിൻ ജോർജ് അഭിപ്രായപ്പെട്ടു . വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പിള്ളി സഹ വികാരി ഫാദർ ലിജോ ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു.