സമ്മാനദാനം നിർവഹിച്ചു
ഏഴക്കാരനാട് : ടാലന്റ് സ്പോർട്സ് & എഡ്യൂക്കേഷൻ സെന്ററിൽ സെൻസി അജിത്കുമാറിന്റെ നേതൃത്വത്തിൽ നിഹോൺ ഷോട്ടോക്കാൻ ക്യൂ ഗ്രേഡിംഗ് റെസ്റ്റിൽ വിജയികൾ ആയ കുട്ടികൾക്ക് ബെൽറ്റ്, സർട്ടിഫിക്കറ്റ്, മെഡൽ എന്നിവ വിതരണം ചെയ്തു. കേന്ദ്ര ലളിത കലാ അക്കാദമി പുരസ്കാര ജേതാവ് ശ്രീ സുനിൽ തിരുവാണിയൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോയി കുഴിക്കാട്ടുകുഴി അദ്ധ്യക്ഷത വഹിച്ചു .ഷീജ കെ കാവുംപുറത്ത്, ജ്യോതിഷ് എന്നിവർ സംസാരിച്ചു.