വ്യാജ വിലാസവുമായി വറപൊരി കമ്പനികൾ
മാർക്കറ്റിൽ ലഭിക്കുന്ന ഭക്ഷണസാധനങ്ങളുടെ കവറുകളിൽ ഉൽപാദിപ്പിക്കുന്ന കമ്പനിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം എന്നാണ് നിയമം.എന്നാൽ പല പാക്കറ്റുകളിലും വിലാസം വ്യാജമാണ് .
എറണാകുളം : ഓണം അടുത്തെത്തി. ഓണസദ്യ മലയാളികൾക്ക് ഒരു വികാരമാണ്. ഉപ്പേരിയും കായവറുത്തതും എല്ലാം. പല കമ്പനികളുടെ കായവറുത്തതും ശർക്കര വരട്ടിയും മാർക്കറ്റിൽ സുലഭമാണ്. എന്നാൽ ഇത്തരം പാക്കറ്റുകളിൽ വലിയ തട്ടിപ്പ് നടക്കുന്നതായി മെട്രോ കേരള അന്വേഷണത്തിൽ വ്യക്തമായി.മാർക്കറ്റിൽ ലഭിക്കുന്ന കായവറുത്തതും ശർക്കര വരട്ടിയുടെയുംഉൾപ്പെടെ ഭക്ഷണസാധനങ്ങളുടെ കവറുകളിൽ ഉൽപാദിപ്പിക്കുന്ന കമ്പനിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം എന്നാണ് നിയമം.എന്നാൽ പല പാക്കറ്റുകളിലും വ്യാജ വിലാസമാണ് നൽകിയിരിക്കുന്നത്. അതിൽ ഉള്ള അഡ്രസ്സിൽ ബന്ധപ്പെട്ടാൽ ഉടമ മരിച്ചു പോയിട്ട് വർഷങ്ങൾ ആയതു വരെ ഉണ്ട്. മൊബൈൽ നമ്പറിൽ വിളിച്ചാലും അവസ്ഥ ദയനീയം .ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ട്. അന്വേഷണം നടത്തി നടപടി എടുക്കേണ്ടവർ നിശബ്ദത പാലിക്കുമ്പോൾ തട്ടിപ്പ് തുടർന്നുകൊണ്ടേയിരിക്കും.മായം ചേർക്കൽ നിരോധനനിയമം വരെ നിലവിലുള്ള നാട്ടിലാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമാവുന്നത്.