EducationKeralaOthers

ഫാത്തിമ റിൻഷാനക്ക് ഇൻസ്പെയർ അവാർഡ്

*

വടക്കാഞ്ചേരി: ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന എ. എ. ഫാത്തിമ റിൻഷാന 2023 ലെ ഇൻസ്പയർ അവർഡിന് അർഹയായി. നൂതന ആശയങ്ങൾ വികസിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക്‌ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന അവാർഡാണ് ‘ഇൻസ്പയർ’.

വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ ഡിസൈൻ തിങ്കിങ് പ്രക്രിയയിലൂടെ വികസിപ്പിച്ച ആശയത്തിനാണ് അവാർഡ് ലഭിച്ചത്.
വാണിജ്യ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് കാരണമായേക്കാവുന്ന നൂതനമായ ആശയമാണ് ഫാത്തിമ റിൻഷാന വികസിപ്പിച്ചത്. പേറ്റന്റ്റ് സാധ്യതകൾ പരിശോധിക്കുന്നതിനാൽ ആശയത്തിന്റെ പൂർണ്ണരൂപം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിക്കുന്ന തത്സമയ മത്സരത്തിൽ ഉപയോഗപ്രധമായ പത്തോളം ഉപകരണങ്ങൾ നിർമ്മിച്ച് ഫാത്തിമ റിൻഷാന ‘എ’ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഇപ്പോൾ വടക്കാഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്നു. ഗവ. ഗേൾസ് ഹൈസ്കൂളിലെ അധ്യാപകനും ഡിസൈൻ തിങ്കിങ്ങ് വിദഗ്ദ്ധനുമായ കെ. പി. സജയനായിരുന്നു മെന്റർ.

Leave a Reply

Your email address will not be published. Required fields are marked *