ഷൂവിനടിയിലെ നിറം ബാങ്ക് കവർച്ചാ കേസിൽ പ്രതി റിജോയെ കുടുക്കി
തൃശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസിൽ പ്രതി റിജോ ആന്‍റണിയുടെ വീട്ടിൽ പോലീസ് തെളിവെടുപ്പ്. ബാങ്കിൽ നിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽ നിന്ന് 12 ലക്ഷം രൂപ വീട്ടിൽ നിന്നും കണ്ടെടുത്തു. കൊള്ളയടിച്ച പണം ഉപയോഗിച്ച് മദ്യം ഉൾപ്പടെ റിജോ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്.പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി പ്രതി ഇടവഴികളിലൂടെ സഞ്ചരിച്ചെന്ന് റൂറൽ എസ്പി പറഞ്ഞു.ബാങ്ക് കൊള്ളക്ക് ശേഷം പ്രതി പല തവണ തവണ വസ്ത്രം മാറിയിരരുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നു. മോഷണത്തിനെത്തിയപ്പോൾ സ്കൂട്ടറിന് റിയർ വ്യൂ മിറർ ഇല്ലായിരുന്നു. മോഷണത്തിന് ശേഷം സിസിടിവിയെ വെട്ടിയ്ക്കാൻ കടന്നു കളയുന്നതിനിടെ റിയർവ്യൂ മിറർ വെച്ചുവെന്നും പ്രതി ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റായിരുന്നുവെന്നും തൃശൂർ റൂറൽ എസ്പി പറഞ്ഞു. പ്രതി നേരത്തെ ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം സാമ്പത്തിക ബാധ്യതയുണ്ടായി.
ഷൂവിനടിയിലെ നിറമാണ് നിർണമായതെന്ന് തൃശൂർ റൂറൽ എസ്പി പറഞ്ഞു.
. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ബാക്കി തുകയിൽനിന്ന് 2,90,000 രൂപ വായ്പ വാങ്ങിയ അന്നനാട് സ്വദേശിക്ക് ഇയാൾ തിരികെ നൽകിയിരുന്നു. റിജോയെ അറസ്റ്റുചെയ്ത സമയത്തുതന്നെ അന്നനാട് സ്വദേശിയായ വ്യക്തി ഈ പണം ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിൽ എത്തി കൈമാറിയിരുന്നു. തിങ്കളാഴ്ച പുലർച്ചയോടെയാണ് അന്വേഷണസംഘം പ്രതിയുടെ വീട്ടിലെത്തിയത്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇതിനുശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
ഇന്നലെ രാത്രി വീട്ടിൽ നടന്ന കുടുംബ സംഗമത്തിനിടെയായിരുന്നു പ്രതിയെ പോലീസ് പിടികൂടയിത്. അതേസമയം ബാങ്കിൽ പ്രതി റിജോ ആന്റണി കവർച്ച നടത്തിയ കൃത്യമായ ആസൂത്രണത്തോടെയെന്ന് തൃശൂർ റൂറൽ എസ്.പി പറഞ്ഞു. കൊള്ളയ്ക്ക് ദിവസങ്ങൾ മുൻപേ പ്രതി ബാങ്കിലെത്തി സാഹചര്യം നിരീക്ഷിച്ചു. ബാങ്കിൽ ആളില്ലാത്ത സമയം പ്രതി മനസിലാക്കിയിരുന്നു. . പ്രതി നേരത്തെ ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം സാമ്പത്തിക ബാധ്യതയുണ്ടായി.
ഷൂവിനടിയിലെ നിറമാണ് നിർണമായതെന്ന് തൃശൂർ റൂറൽ എസ്പി പറഞ്ഞു. പ്രതിക്ക് അരക്കോടിയോളം രൂപ കടം ഉണ്ടായിരുന്നു. നാട്ടിലെത്തിയ റിജോയ്ക്ക് ജോലിയില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രതിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊള്ള നടത്തിയ ബാങ്കിന് സമീപമായിരുന്നു പ്രതി താമസിച്ചത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു.

