പെട്രോൾ പമ്പിൽ വൻ തീപിടുത്തം
തൃശ്ശൂർ: വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടുത്തം. പമ്പിലെ മലിനജലം പുറം തള്ളുന്നതിൽ ഇന്ധനം കലർന്നിരുന്നെന്നാണ് പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നത്. റോഡിൽ നിന്നാണ് തീ പടർന്നത്.രാവിലെ 10.30 ന് ആയിരുന്നു സംഭവം.മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി, അഗ്നി ശമന ഉദ്യോഗസ്ഥരും പമ്പ് ജീവനക്കാരും പ്രദേശവാസുകളും ചേർന്ന് തീ അണച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.