ഒന്നാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ.
കേരളാ ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം മറ്റെല്ലാ കോളേജുകളിലും പ്രസിദ്ധീകരിച്ചിട്ടും 25 ഓളം സർക്കാർ ,പ്രൈവറ്റ് നഴ്സിംഗ് കോളേജുകളിൽ ഫലം പ്രഖ്യാപിക്കാത്തത് മൂലമാണ് ഈ പ്രതിസന്ധി .
തിരുവനന്തപുരം : കേരളാ ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ബഹുഭൂരിപക്ഷം കോളേജുകളിലും ഒന്നാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടും 25 ഓളം കോളേജുകളിൽ ഫലം പ്രഖ്യാപിക്കാത്തതിനാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്.
കേരളാ ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം മറ്റെല്ലാ കോളേജുകളിലും പ്രസിദ്ധീകരിച്ചിട്ടും 25 ഓളം സർക്കാർ ,പ്രൈവറ്റ് നഴ്സിംഗ് കോളേജുകളിൽ ഫലം പ്രഖ്യാപിക്കാത്തത് മൂലമാണ് ഈ പ്രതിസന്ധി .2023 -2024 അദ്ധ്യായന വർഷം കേരളത്തിൽ തുടങ്ങിയ പുതിയ നഴ്സിംഗ് കോളേജുകകളിലും സീറ്റ് വർദ്ധനവ് നടത്തിയ കോളേജുകളിലുമാണ് പരീക്ഷാ ഫലം തടഞ്ഞു വെച്ചിട്ടുള്ളത് . ഭൂരിഭാഗവും സർക്കാർ കോളേജുകളും സർക്കാർ നിയന്ത്രിത സാശ്രയ കോളേജുകളുമാണ് . 2023 -2024 അദ്ധ്യായന വർഷം സർവ്വകലാശാല കോളേജുകൾക്ക് അംഗീകാരം നൽകിയപ്പോൾ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരം നേടി കത്ത് നൽകണം എന്ന വ്യവസ്ഥ പാലിക്കാത്തത് കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കു ഈ അവസ്ഥ വന്നതെന്നാണ് .ഒരു പുതിയ നഴ്സിംഗ് കോളേജ് ആരംഭിക്കണമെങ്കിൽ സർക്കാർ ,കേരളാ നഴ്സിംഗ് കൗൺസിൽ ,ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ തുടങ്ങിയ ബോഡികൾ അംഗീകാരം നൽകിയതിന് ശേഷം യൂണിവേഴ്സിറ്റി അംഗീകാരം നൽകിയാൽ മതിയെന്നാണ് വ്യവസ്ഥ . എന്നാൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അനുമതി പ്രസ്തുത കോളേജുകൾക്ക് കിട്ടുന്നതിന് മുൻപ് തന്നെ സർവ്വകലാശാല കുട്ടികളെ പ്രവേശിക്കുന്നതിനുള്ള താൽക്കാലിക അനുമതി നൽകിയത് കൊണ്ടാണ് ഈ അവസ്ഥയുണ്ടായത് .സർക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും ഒത്താശയാണ് ഇതിൽ സംശയിക്കേണ്ടിയിരിക്കുന്നത് .9000ത്തോളം കുട്ടികൾ പരീക്ഷ എഴുതിയതിൽ 25ഓളം കോളേജുകളിൽ നിന്നായി 1500 നുമേലെയുള്ള കുട്ടികളുടെ പരീക്ഷാ ഫലമാണ് കേരളാ ആരോഗ്യ സർവ്വകലാശാല തടഞ്ഞു വെച്ചിട്ടുള്ളത് .ഇത് വിദ്യാർത്ഥികളുടെ ഭാവി പഠനത്തിനും ഉപരി പഠനത്തിനും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട് .
ഈ വിഷയമുന്നയിച്ച് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ ഘടകം കേരളാ മുഖ്യമന്ത്രി ,ആരോഗ്യ വകുപ്പ് മന്ത്രി ,സർവ്വകലാശാല ,കേരളാ നഴ്സിംഗ് കൗൺസിൽ ,ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എന്നിവർക്ക് നിവേദനം നൽകി എത്രയും പെട്ടെന്ന് കുട്ടികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ തീരുമാനം ആയിട്ടില്ല .

