IndiaOthers

ഹൈദരാബാദിൽ വൻ നാശനഷ്ടം

ഹൈദരാബാദ് : കനത്ത മഴയും വെള്ളപ്പൊക്കവും ഹൈദരാബാദിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമായി. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് അൻുഭവപ്പെടുന്നത്.
ഹൈദരാബാദിലെ രണ്ട് പ്രധാന ഡാമുകളായ ഉസ്മാൻ സാഗർ, ഹിമായത്ത് നഗർ എന്നിവയുടെ ഷട്ടർ  ഉയർത്തിയത് മൂസി നദി കരകവിയാൻ കാരണമായി. ഇത് പഴയ നഗരം ഉൾപ്പെടെ ഹൈദരാബാദിന്റെ നിരവധി ഭാഗങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണണായി. അപ്രതീക്ഷിതമായുയർന്ന വെള്ളം ജനജീവിതം ദുസ്സഹമാക്കി.
കനത്ത മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി, ആളുകളെ ഉടൻ ഒഴിപ്പിക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *