സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ്
കടവന്ത്ര :ഇന്ത്യൻ ഓയിൽ കോർപ്പറേഷനും കേരള എക്സൈസ് വകുപ്പ്-വിമുക്തി മിഷനും, എച് എൽ എൽ മാനേജ്മെൻറ് അക്കാദമിയും സംയുക്തമായി എറണാകുളം ജില്ലയിൽ സംഘടിപ്പിക്കുന്ന ‘ലഹരിരഹിത മാതൃകായിടം’ പദ്ധതിയുടെ ഭാഗമായി കടവന്ത്ര ഉദയ കോളനിയിലെ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സോക്കർ സ്കൂളിന്റെ (ലിറ്റിൽ ഹാർട്ട്സ് അക്കാദമി )നേതൃത്വത്തിലുള്ള സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പിന്റെ ഉത്ഘാടനം എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി.ടെനിമോൻ നിർവഹിച്ചു.
യുവതലമുറയെ ശാസ്ത്രീയമായ ഫുട്ബോൾ പരിശീലനത്തിലൂടെ ലഹരിയിൽ നിന്ന് എന്നെന്നേക്കുമായി അകറ്റി നിർത്തുക എന്നതാണ് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.