ഫർണീച്ചർ വ്യവസായം തകർച്ചയിലേക്ക്
കൊല്ലം : ഫർണിച്ചർ വ്യവസായം മുൻപെങ്ങുമില്ലാത്തവിധം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോറോണാക്കാലത്തെ പ്രതിസന്ധി അതിജീവിച്ച് മുന്നോട്ടു പോകാൻ ഫർണിച്ചർ മേഖലയിലെ വൻകിട കുത്തക മുതലാളിമാർക്ക് പോലും സാധിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ. മരം ഉരുപ്പടികൾ വൻ തോതിൽ ഇറക്കുമതി ചെയ്യുന്നതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഓണം സീസൺ കാര്യമായ കച്ചവടം പ്രതീക്ഷിച്ചില്ലെങ്കിലും ഈ വർഷം വലിയ ഇടിവാണ് ഇതുവരെ നിലവിലുണ്ടായിട്ടുള്ളതെന്ന് വ്യാപാരികൾ.

