ജി സുധാകരൻ ബിജെപി യിലേക്ക്?
ആലപ്പുഴ :. പ്രമുഖ സിപിഎം നേതാവും മുൻ മന്ത്രി യുമായ ജി സുധാകരൻ പാർട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ട്. പാർട്ടി യുടെ ആലപ്പുഴ ജില്ലാ നേതൃത്വത്തിന് ജി സുധാകരൻ കണ്ണിലെ കരടായി മാറിയിട്ട് കുറെ കാലമായി. തോമസ് ഐസക്, ജി സുധാകരൻ എന്നി നേതാക്കൾ ആയിരുന്നു ആലപ്പുഴയിൽ സിപിഎം ന്റെ നേതൃത്വം വഹിച്ചിരുന്നത്.എന്നാൽ അവരിൽ നിന്ന് നേതൃത്വം പുതിയ ആളുകളിലേക്ക് സംസ്ഥാന നേതാക്കളുടെ പിന്തുണ യോടെ എത്തിയത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടു. ജി സുധാകരൻ പാർട്ടിയിൽ ഒറ്റപെട്ടു. അദ്ദേഹം ചില വിരുദ്ധ അഭിപ്രായം പറഞ്ഞു പിടിച്ചു നിൽക്കാൻ നോക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ പാർട്ടി ഒരു തരത്തിലും പരിഗണിക്കുന്നില്ല.അതിന്റെ ഉദാഹരണം ആയിരുന്നു കഴിഞ്ഞ ദിവസം സുധാകരന്റെ നാട്ടിൽ നടന്ന പാർട്ടി ഓഫീസ് ഉദ്ഘാടനത്തിന് ജി സുധാകരനെ വിളിക്കാതിരുന്നത്. തുടർച്ചയായി നേരിടേണ്ടിവരുന്ന അവഗണന അദ്ദേഹത്തെ മാറ്റി ചിന്തിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.
M A ചാക്കോച്ചൻ
( പ്രത്യേക ലേഖകൻ)