BreakingExclusiveHealthIndia

ഗില്ലിൻ-ബാരെ സിൻഡ്രോം ഇ (ജിബിഎസ്) ബാധിച്ച് ആദ്യ മരണം

ന്യൂഡൽഹി + രാജ്യത്തെ ആരോഗ്യ മേഖലയിൽആശങ്ക ഉയർത്തി ഗില്ലിൻ-ബാരെ സിൻഡ്രോം ഇ (ജിബിഎസ്) ബാധിച്ച് ആദ്യ മരണം. അപൂർവ മസ്തിഷ്ക രോഗമാണ് ജിബിഎസ്. മഹാരാഷ്ട്രയിലെ സോളാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. അതേസമയം, പൂനെയിലെ ജിബിഎസ് കേസുകൾ ഇപ്പോൾ 101 ആയി ഉയർന്നതും ആശങ്ക ഉയർത്തുന്നു.

വയറിളക്കം ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളുമായാണ് ആളുകൾ ആശുപത്രിയിൽ എത്തുന്നത്. ഇതേ ലക്ഷണങ്ങളോട ജനുവരി 18ന് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ച യുവാവിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് സാധാരണ മുറിയിലേക്ക് മാറ്റി.

എന്നിരുന്നാലും, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ ആരോഗ്യം മോശമായി. ഐസിയു വാർഡിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ അദ്ദേഹം മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *