BreakingKeralaPolitics

നിയമസഭയിലേക്ക് മത്സരിക്കാൻ കേന്ദ്ര മന്ത്രിയും

കാഞ്ഞിരപ്പള്ളി: നിയമസഭയിലേക്ക് മത്സരിക്കാൻ കേന്ദ്ര മന്ത്രിയും ഒരുങ്ങുന്നുവെന്ന് സൂചന ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി ആകും. ബിജെപിയുടെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ജോർജ് കുര്യന് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ആറിന് കൊച്ചിയിൽ മോദിയെത്തും. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കും. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.

Leave a Reply

Your email address will not be published. Required fields are marked *