Crime

ആൾമാറാട്ടം നടത്തി ഹോട്ടലിൽ സ്ത്രീക്കൊപ്പം മുറിയെടുത്ത ഗ്രേഡ് എസ് ഐ ജയരാജനു സസ്പെൻഷൻ.

കോഴിക്കോട് : പോലീസിന് പൊതുവെ ഇപ്പോൾ കഷ്ടകാലമാണ്.ആൾമാറാട്ടം നടത്തി ഹോട്ടലിൽ സ്ത്രീക്കൊപ്പം മുറിയെടുത്തു വിവാദത്തിലായ സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ് ഐ ജയരാജനെ സസ്പെന്റ്ചെയ്തതാണ് പുതിയ വാർത്ത.. കമ്മീഷണറുടെ നടപടി പ്രകാരം ആദ്യ സ്ഥലം മാറ്റി പിന്നീട് റദ്ദ് ചെയ്തു കോഴിക്കോട്ട് തന്നെ നിയമിച്ചു ഇത് വിവാദമായതോടെ ഉത്തര മേഖല ഐജിയുടെ നിർദ്ദേശ പ്രകാരമാണ് ജയരാജനെ വീണ്ടും വയനാട്ടിലേക്ക് മാറ്റി തൊട്ടുപിന്നാലെ സസ്‌പെൻഡ് ചെയ്തത്.

കോഴിക്കോടുള്ള ഹോട്ടലിൽ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു വാടകയിനത്തിൽ ഇളവ് നേടിയതുമാണ് എസ് ഐ ക്ക് എതിരെയുള്ള ആരോപണം. ഒരു സ്ത്രീയോടൊപ്പം മുറിയെടുത്ത എസ് ഐ ഇതുവഴി അച്ചടക്കലംഘനം, സ്വഭാവ ദൂക്ഷ്യം തുടങ്ങിയവ കാണിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
കോഴിക്കോട് റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ക്കാണ് അന്വേഷണചുമതല. സ്ത്രീയോടപ്പം കോഴിക്കോട് ഹോട്ടലിൽ 2500 രൂപ ദിവസ വാടകയുള്ള എ സി റൂമിൽ മുറിയെടുത്ത ജയരാജ് വാടകയിനത്തിൽ ഇളവ് ലഭിക്കുന്നതിനായി താൻ ടൌൺ എസ് ഐ ആണെന്ന് പറയുകയും, മുറി ഒഴിഞ്ഞപ്പോൾ 1000 രൂപ മാത്രം നല്കുകുകയും ചെയ്തു. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *