BreakingBusinessEducationKerala

ബിരുദധാന ചടങ്ങ് നടന്നു

തൊടുപുഴ : അൽ അസ്ഹർ കോളേജിന്റെ പന്ത്രണ്ടാമത് ബിരുദധാന ചടങ്ങ് കോളേജ് ക്യാമ്പസിൽ വച്ച് നടന്നു.അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ശ്രീ കെ എം മൂസ അധ്യക്ഷത വഹിച്ചു. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ആൻഡ് ചെയർമാൻ ശ്രീ പി .ബി നുഹ് I AS ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് പ്രോ വൈസ് ചാൻസലർ ഡോക്ടർ സി.പി വിജയൻ മുഖ്യ അതിഥി ആയിരുന്നു .കോളേജ് പ്രിൻസിപ്പൽ ഡോ: വിനോദ് കുമാർ ആർ ബി .സ്വാഗതവും കോളേജ് അഡ്മിനിസ്ട്രേറ്റർ ഡോ: അമൽ ഇ എ നന്ദിയും പറഞ്ഞ ചടങ്ങിൽ പ്രൊഫ: നിഷിൻ കെ ജോൺ പ്രതിജ്ഞാവാചകവും ചൊല്ലിക്കൊടുത്തു.Zyvora2024″ എന്ന നാമകരണം ചെയ്യപ്പെട്ട പ്രസ്തുത പരിപാടിയിൽ നൂറോളം വരുന്ന ദന്തഡോക്ടർമാർ ബിരുദധാനം പൂർത്തിയാക്കി. ബിരുദധാന ചടങ്ങിന് ശേഷം കുട്ടികളുടെ കലാപ്രകടനങ്ങളും കേരളത്തിലെ പ്രഗൽഭരായ ബാന്റിന്റെ സംഗീത നിശയും അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *