അൽ അസ്ഹർ മെഡിക്കൽ കോളേജിൽ മൂന്നാമത് ബിരുധദാനചടങ്ങ്
തൊടുപുഴ : അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെമൂന്നാമത് ബിരുധദാനചടങ്ങ് 8/7/2023 ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസ്സിൽ വച്ചു നടന്നു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ചെയർമാൻ . കെ. എം മൂസ സ്വാഗതപ്രസംഗം നടത്തി കോളേജ് പ്രിൻസിപ്പൽ ഡോ:ജോസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു തൊടുപുഴ നിയോജകമണ്ഡലം എം.എൽ.എ പി.ജെ.ജോസഫ് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷനർ ഡോ:കെ കെ ഹക്കിം,,, ഇന്ദിരഗാന്ധി ഗ്രൂപ്പ് ചെയർമാൻ ശ്രീ കെ. എം പരീത്, സ്വാമി വിവേകാനന്ദ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: നാരായണൻ എന്നിവർ മുഖ്യഅതിഥികളായിരുന്നു. വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു .149 യുവ ഡോക്ടർമാരാ ണ് ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങിയത്. ഒപ്പം പഠനത്തിലും മറ്റു മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി. കോളേജ് വിദ്യാർത്ഥികളുടെയും, പ്രശസ്ത പിന്നണി ഗായിക ശ്രീ സിതാര നേതൃത്വം നൽകുന്ന ബാൻഡ്ന്റെ സംഗീതനിശയും ഉണ്ടായിരുന്നു.

