കേരളം വീണ്ടും കൊട്ടേഷൻ പിടിയിൽ
തൃശൂർ : കേരളത്തിൽ വീണ്ടും ഗുണ്ടാ പ്രവർത്തനം സജീവമാവുന്നതായി റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളായി കേരളത്തിൽ അങ്ങോളമിങ്ങോളം ഗുണ്ടാ ആക്രമണങ്ങൾ സജീവമാവുകയാണ്. പോലീസ് പലപ്പോഴും നിഷ്ക്രിയമാകുന്നതിന്റെ സൂചനയാണ് അടുത്തടുത്ത ദിവസങ്ങൾ നടന്നുവരുന്ന ഗുണ്ട ആക്രമണങ്ങൾ. 25 വയസ്സിൽ താഴെ മാത്രം പ്രായമുള്ള യുവാക്കളാണ് ഇത്തരം ഗുണ്ട പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നത് എന്നതാണ് അതിലേറെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം. കഴിഞ്ഞദിവസം തൃശ്ശൂരിൽ തന്നെ രണ്ടു പേരാണ് ഗുണ്ടാ ആ ക്രമണത്തിൽ കൊല്ലപ്പെട്ടത്.