BreakingKeralaOthers

അതിതീവ്ര മഴ യിൽ മലബാർ ഒറ്റപ്പെടുന്നു

കോഴിക്കോട് : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ  ന്യുനമർദ്ദം രൂപപ്പെട്ടതിൻ്റെ പലമായി കേരളത്തിൽ  അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ- വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴ ലഭിയ്ക്കുന്നത്. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.വാഹനഗതാഗതം പലയിടത്തും തടസപ്പെട്ടു. ദേശീയ പാത തകർന്നത്തോടെ റോഡ് യാത്ര മലബാർ മേഖലയിൽ ദുസ്സഹമാണ്.. ട്രെയിൻ ഗതാഗതവും പലയിടത്തും താറുമാറായി.മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *