ഹീവാൻ ഗ്രൂപ്പ് ഓഫ് കമ്പനിയിലെ നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
തൃശ്ശൂർ: പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ ഗ്രൂപ്പ് ഓഫ് കമ്പനികളിൽ നിക്ഷേപിച്ചിരുന്ന നിക്ഷേപകരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ഡയറക്ടർമാരെ അറസ്റ്റ് ചെയ്യുകയും സ്ഥാപനം ക്രൈം ബ്രാഞ്ച് അടച്ചുപൂട്ടുകയും ചെയ്തു .
2023 സെപ്റ്റംബർ മാസം 17-ാം തിയ്യതി വരെ നിക്ഷേപകർക്കും പലിശ നല്കിയിരുന്നു . ഇക്കാരണം കൊണ്ട് വഞ്ചനാകുറ്റം നിലനിൽക്കാത്തതിനാലാണ് ബഡ്സ് ആക്ട് പ്രകാരം സ്ഥാപനത്തിന്റെ അക്കൌണ്ടുകൾ മരവിപ്പിക്കുകയും ഡയറക്ടർമാരുടെ സ്ഥാവരജംഗമ വസ്തുക്കളും വാഹനങ്ങളും കണ്ടുകെട്ടുകയും ചെയ്തിട്ടുള്ളത്.
ബഡ്സ് ആക്ട് നിലനിൽക്കുന്നതുകൊണ്ട് പരാതി നല്കിയിട്ടുള്ള നിക്ഷേപകരുടെ നിക്ഷേപം കോടതി മുഖാന്തിരം മാത്രമേ തിരിച്ചു ലഭിക്കുകയുളളു. ആയതിന് കാലതാമസം വരുന്നതാണെങ്കിലും ഈ പ്രശ്നവും പരിഹരിക്കാൻ നിയമ വിദഗ്ദ്ധരുമായുള്ള ചർച്ച നടന്നു വരുന്നുണ്ട് .
പ്രമുഖ വ്യവസായികളും – സാമൂഹിക- രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഇതിനകം ഡയറക്ടർമാരെ ജയിലിൽ സന്ദർശിച്ച് പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചതായി സൂചന .
ലോൺ നൽകിയ 16 കോടിയോളം രൂപ കമ്പനിക്ക് തിരികെ ലഭിക്കാനുള്ളതാണ്. ഇതിന്റെ ലിസ്റ്റും പണം നല്കേണ്ടവരുടെ ലിസ്റ്റും വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എറണാംകുളം ആസ്ഥാനമായ ഒരു കമ്പനിയെ വിവിധ പ്രവർത്തനങ്ങൾക്കായി ചുമതല നൽകാനുള്ള ചർച്ചയും നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫീസറെ നിയമിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിക്കും അപ്പലേറ്റ് അതോറിറ്റിക്കും കത്ത് നല്കി കഴിഞ്ഞു.
പരാതി നൽകാത്ത നിക്ഷേപകരുടെ നിക്ഷേപം തിരിച്ചുനല്കുന്നതിന് വേണ്ടി കമ്പനിയുടെ പേരിലുള്ള സ്ഥലം കടബാധ്യത തീർത്ത് നിക്ഷേപകർക്ക് നല്കുവാനുള്ള നടപടികൾ ദ്രുതഗതിയിൽ ആരംഭിച്ചതായാണ് അറിവ്.