ജോയിയുടെ മരണം : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിൽ വീണ് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യപ്രശ്‌നം സംബന്ധിച്ച സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലാണ് ആമയിഴഞ്ചാന്‍ അപകടവും പരിഗണിക്കുന്നത്.
ദൃശ്യങ്ങളും ഫോട്ടോയും വിശദമായി പരിശോധിച്ചതായി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുന്നുണ്ടെന്ന് തിരുവനന്തപുരം നഗരസഭ ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് രേഖകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന് നിര്‍ദ്ദേശം നൽകി.