ശബരിമല ക്ഷേത്രം പുരാവസ്തുക്കൾ ഉൾപ്പെടെയുള്ളയുടെ ഓഡിറ്റ്നടത്താൻ ഹൈ ക്കോടതി
എറണാകുളം : ശബരിമല ക്ഷേത്രത്തിലെ സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ, പുരാവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും സമഗ്രമായ ഓഡിറ്റ് നടത്തുന്നതിനായി വിരമിച്ച ജസ്റ്റിസ് കെ.ടി. ശങ്കരനെ കേരള ഹൈക്കോടതി നിയമിച്ചു.
സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ, തിരുവാഭരണം രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ, സ്വർണം പൊതിഞ്ഞ വസ്തുക്കൾ എന്നിവയുടെ കൃത്യമായ മൂല്യനിർണയം നടത്താനും കോടതി നിർദ്ദേശിച്ചു. ഈ ആവശ്യത്തിനായി വേണ്ട സൗകര്യങ്ങളും സ്ഥലവും ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിശുദ്ധ വസ്തുക്കളുടെ ദുരുപയോഗം, മോഷണം എന്നിവ തടയുന്നതിനായി കൃത്യമായ ഡിജിറ്റൽ രേഖകൾ ഉറപ്പാക്കുകയാണ് ഈ ഓഡിറ്റിന്റെ ലക്ഷ്യമെന്ന് ഉത്തരവിൽ പറയുന്നു. ഈ മൂല്യനിർണ്ണയം ആഭ്യന്തര സുരക്ഷാ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും പരസ്യപ്പെടുത്താൻ പാടില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു. കർശനമായ രഹസ്യസ്വഭാവം ഉറപ്പാക്കിക്കൊണ്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് ശങ്കരനോട് നിർദ്ദേശിച്ചിട്ടുണ്ട്.

