BreakingExclusiveKerala

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ല.ഹൈക്കോടതി.

കൊച്ചി: ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള ഇടമല്ലെന്നും ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും കേരള ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രത്തിൽ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ഗംഗാ വിജയൻ എന്നിവരായിരുന്നു ഹർജിക്കാർ. കൊച്ചിൻ ദേവസ്വം ബോർ‌ഡിന്റെ ക്ഷേത്രങ്ങളിൽ സിനിമാ ചിത്രീകരണം തടയണമെന്നതടക്കമുള്ള ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചത്. ഇതിൽ ഹൈക്കോടതി സർക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടി.

Leave a Reply

Your email address will not be published. Required fields are marked *