അനധികൃത ബോര്‍ഡുകളും കൊടികളും. രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിയമം ലംഘിക്കുന്നത് ആരായാലും കോടതിയലക്ഷ്യ നടപടിയെടുക്കുകയും പിഴ ചുമത്തുകയും വേണം. അനധികൃത ബോര്‍ഡുകള്‍ക്കെതിരായ കേസില്‍ എന്തൊക്കെ നടപടിയെടുത്തെന്നും എത്ര രൂപ പിഴ ചുമത്തിയെന്നും കോടതി
കൊച്ചി∙ പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും കൊടികളും സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ക്കു പോലും വിലകല്‍പ്പിക്കാത്ത ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. നഗരത്തിലെ അനധികൃത ബോര്‍ഡുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും കോടതി നിര്‍ദേശം നല്‍കി. കേരളത്തിലെ പാതയോരങ്ങളില്‍ അനധികൃത ബോര്‍ഡുകളും കൊടികളുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൊച്ചിയിലെ സ്ഥിതി ഏറെ പരിതാപകരമാണെന്നും നിരീക്ഷിച്ചു.
അനധികൃത ബോര്‍ഡുകള്‍ നീക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി മാത്രമല്ല, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റി സെക്രട്ടറിമാരും ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തി. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ച പരസ്യ ഏജന്‍സികള്‍, അതിന്റെ ഉത്തരവാദികള്‍ തുടങ്ങിയവര്‍ ആരാണെന്നും ഇവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് കമ്മിഷണര്‍ നല്‍കണം..
നോ പാര്‍ക്കിങ് സിഗ്‌നലിന് മുകളില്‍ പോലും അനധികൃത ബോര്‍ഡ് സ്ഥാപിച്ചതായി കാണാമെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിയമം ലംഘിക്കുന്നത് ആരായാലും കോടതിയലക്ഷ്യ നടപടിയെടുക്കുകയും പിഴ ചുമത്തുകയും വേണം. അനധികൃത ബോര്‍ഡുകള്‍ക്കെതിരായ കേസില്‍ എന്തൊക്കെ നടപടിയെടുത്തെന്നും എത്ര രൂപ പിഴ ചുമത്തിയെന്നും കോടതി ആരാഞ്ഞു. കൊച്ചി നഗരത്തില്‍ അനധികൃതമായ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് 21 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. നടപ്പാതകളിലും പാതയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട് എന്നും കോടതി പറഞ്ഞു.