ഷാജൻ സ്കറിയക്ക് ഇന്നത്തെ വിധി നിർണായകം
എറണാകുളം : ഷാജൻ സ്കറിയക്കെതിരെയുള്ള കേസ് ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കുന്നു. വി. ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യ ഹർജി യാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യഹർജി. പട്ടികജാതി – പട്ടികവർഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജൻ കോടതിയിൽ വാദിക്കുന്നു.
. പി.വി. ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിൻ എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ, കീഴ്ക്കോടതി ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു