LOCAL

സീറോ മലബാർ സഭയുടെ ഏകീകരണശ്രമം

കാക്കനാട് : സീറോ മലബാർ സഭയുടെ ആരാധനാക്രമം എറണാകുളം അങ്കമാലി രൂപതയിൽ മാത്രം, ലത്തീൻകാരുടെ നടുവിൽ കിടക്കുന്ന പ്രദേശമായതിനാൽ ലത്തീൻ ചായ്‌വ് സ്വാഭാവികമായി വന്നുപോയി. കാലങ്ങളായി ഇത് ഏകീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നത് അറിവുള്ളതാണല്ലോ.

എന്നാൽ ഖേദകരം എന്ന് പറയട്ടെ. ഇത് നടപ്പിൽ വരുത്തുവാൻ തെരഞ്ഞെടുത്ത പ്രസ്തുത സമയം ശരിയായില്ല. എറണാകുളം അങ്കമാലി രൂപതയുടെ സ്വത്തു തർക്കത്തെ തുടർന്ന് സീറോ മലബാർ സഭ നേതൃത്വം നേരിടേണ്ടി വന്ന വെല്ലുവിളികൾ വഴിതിരിച്ചുവിടുവാനാണ് അടിയന്തരമായി പ്രസ്തുത രൂപതയിൽ കുർബാന ഏകീകരണരീതി പെട്ടെന്ന് അടിച്ചേൽപ്പിക്കാൻ ആയിട്ട് ശ്രമം തുടങ്ങിയത്. സ്വത്ത് വിഷയത്തിൽ പ്രസ്തുത രൂപത, സീറോ മലബാർ സഭാനേതൃത്വത്തിനെതിരെ കല്ലുകൾ എറിഞ്ഞപ്പോൾ, നേതൃത്വം രൂപതയ്ക്കെതിരെ പാറക്കഷണങ്ങൾ എറിയുന്നു. ഇപ്പോഴത്തെ കുർബാന ഏകീകരണ ശൈലി മറ്റേതെങ്കിലും അവസരത്തിൽ നടത്തുവാനാണ് നേതൃത്വം കർശനമായി ( കർശനമായി ) ശ്രമിച്ചിരുന്നതെങ്കിൽ അത് ചിലപ്പോൾ നടപ്പിൽ വന്നേനെ.

മെത്രാന്മാരെയും കർദിനാളന്മാരെയുമെല്ലാം വണക്കത്തോടെ മനസ്സിൽ കരുതിയിരുന്ന അല്മായ സഹോദരങ്ങളുടെ ഹൃദയങ്ങൾ പോലും അവർക്കെതിരായി മാറിയത്, ഇത് നടപ്പിൽ വരുത്തുവാൻ ഇടയായ സാഹചര്യവും പെട്ടെന്നുണ്ടായ കാരണങ്ങളുമാണ്.

അഴ്ത്താരയിലും ദേവാലയത്തിലും ദേവാലയ പരിസരങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾ ക്രിസ്തുവിനും അവന്റെ അനുയായികൾക്കും മുറിവുകളായി ശേഷിക്കുന്നു.

അഭിഷിക്തരായി തന്നെ നിലകൊള്ളേണ്ടവർ അഡ്മിനിസ്ട്രേറ്റർമാരായി രൂപാന്തരം പ്രാപിക്കുമ്പോൾ, അഴിക്കപ്പെടേണ്ട കെട്ടുകൾ വീണ്ടും കുരുകുന്നു.

ഇത് ബലാബലം പരിഹരിച്ച് തീർക്കേണ്ട വിഷയമായി മാറുവാൻ പാടില്ല. അങ്ങനെ വന്നാൽ അത് പിളർപ്പിനും വിശ്വാസരാഹിത്യങ്ങൾക്കും കാരണമായേക്കും.

ഇവിടെ രണ്ടു വിഷയങ്ങളാണ് പരിഹരിക്കപ്പെടേണ്ടത്.

ഒന്നാമതായി, സീറോ മലബാർ സഭ നേതൃത്വം എറണാകുളം അങ്കമാലി രൂപതയിലെ സ്വത്ത് ക്രയവിക്രയം ചെയ്ത രീതി ആദ്യമേ തന്നെ പ്രസ്തുത രൂപതാ സമൂഹത്തെ ബോധ്യപ്പെടുത്തുക.

രണ്ടാമതായി, കുർബാന ഏകീകരണരീതി നടപ്പിൽ വരുത്തുവാൻ വിശുദ്ധിയും അഭിഷേകവും ഉള്ളവരെ ചുമതലപ്പെടുത്തുക.

തയ്യാറാക്കിയത് Maijo Joseph.

Leave a Reply

Your email address will not be published. Required fields are marked *