താൻ കൊല്ലപ്പെട്ടേക്കാം. പി.വി അൻവർ ( എം എൽ എ)
മലപ്പുറം : താൻ കൊല്ലപ്പെട്ടേക്കാമെന്ന് നിലമ്പൂർ എംഎൽഎ പി.വി അൻവർ. ഈ പോലീസ് മുഖ്യമന്ത്രിയുടെ പൊലീസല്ലെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ട് കൊടുക്കണോ? എന്നും പി വി അൻവർ ചോദിച്ചു. താൻ ചിലപ്പോൾ ഇല്ലാതാകുമെന്നും ഫോൺ എല്ലാം ഹാക്കിംഗിൽ ആണ്. അത് ഇത്ര ശക്തമായി മൂന്ന് നാല് മാസം ആയിട്ടെ ഉള്ളൂവെന്നും. ജീവൻ ഉണ്ടെങ്കിൽ ഇതേ നയവുമായി മുന്നോട്ട് പോകുമെന്നും അൻവർ കൂട്ടിച്ചേർത്തു..ഡി.ജി.പി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും മുൻ മലപ്പുറം എസ് പിയും, ഇപ്പോൾ പത്തനംതിട്ട എസ് പിയുമായ സുജിത് ദാസിനും എതിരെ കടുത്ത ആരോപണങ്ങളാണ് അൻവർ പത്ര സമ്മേളനത്തിൽ ഉന്നയിച്ചത്.