തൃശ്ശൂരിൽ ക്ലാസ്സ്‌റൂമിൽ വെടിവയ്പ്പ്
തൃശൂർ : തൃശ്ശൂരിൽ വിവേകാദോയം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സ്കൂളിൽ തോക്കുമായെത്തി മൂന്ന് റൌണ്ട് വെടിയുതിർത്തു. മുളയം സ്വദേശിയായ ജഗനാണ് ക്ലാസ് റൂമിൽ കയറി മുകളിലേക്ക് മൂന്ന് റൌണ്ട് വെടിയുതിർത്തത്. ക്ലാസിലെ അധ്യാപകനെ തിരക്കിയെത്തിയ ഇയാൾ 12 സി ക്ലാസിൽ കയറി മുകളിലേക്ക് മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു.
സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ഇവിടെ വച്ച് തോക്കെടുത്തെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. രണ്ട് വർഷം മുമ്പ് ഈ സ്കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയാണ് തോക്കുമായെത്തിയതെന്ന് സ്കൂൾ അധികൃതർ വെളിപ്പെടുത്തി. ഇയാൾ പ്രായപൂർത്തിയായ ആളാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്

